കോട്ടയം നഗരസഭ ഇടത്തോട്ടോ വലത്തോട്ടോ ? കോട്ടയത്ത് ബിന്‍സിയുടെ തീരുമാനം നിര്‍ണ്ണായകം
തേര്‍ഡ് ഐ ബ്യൂറോ
കോട്ടയം നഗരസഭയിലെ 52-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്, ഇരുമുന്നണികളെയും ഞെട്ടിച്ചാണ് ബിന്‍സി സെബാസ്റ്റിയന്‍ വിജയകിരീടമണിഞ്ഞത്. ഇന്നലെ മുതല്‍ കോട്ടയം നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്ന കേള്‍ക്കുന്ന പേരും ബിന്‍സിയുടേത് തന്നെ. 52 അംഗ സഭയില്‍ എല്‍.ഡി.എഫ് 22 സീറ്റും യു.ഡി.എഫ് 21 സീറ്റും ബി.ജെ.പി 8 സീറ്റും നേടിയപ്പോള്‍ സ്വതന്ത്രയായി വിജയിച്ച ബിന്‍സിയുടെ തീരുമാനം നിര്‍ണ്ണായകമാവും.
ഇരുമുന്നണികളെയും ഞെട്ടിച്ച് വിജയം നേടിയ ബിന്‍സി ഇനി ആരോടൊപ്പമാവും മുന്നോട്ട് ?.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അത് സാധിച്ചില്ല. ഈ വിജയം എനിക്ക് സമ്മാനിച്ചത് ജനങ്ങളും പ്രവര്‍ത്തകരുമാണ്. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന തീരുമാനം അവരുടെ കൂടി നിലപാടുകള്‍ പരിഗണിച്ച ശേഷം മാത്രമായിരിക്കും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണന നല്‍കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാവും ?.
കോട്ടയം നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളുടെ അപര്യാപ്തതയാണ്. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയവും അതാണ്. സമഗ്രമായി പദ്ധതികളെപ്പറ്റി പഠിച്ച ശേഷം തീരുമാനങ്ങളുണ്ടാവും.
കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള കാരണം ?.
വാര്‍ഡ് കമ്മിറ്റികളും ബൂത്ത് കമ്മികളും സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് എന്നെയായിരുന്നു. പോസ്റ്ററുകള്‍ വരെ അച്ചടിച്ചിരുന്നു. എന്നാല്‍ ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കാരണം സീറ്റ് നിഷേധിക്കപ്പെട്ടു. പിന്നീട് സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചു.
കോണ്‍ഗ്രസില്‍ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ ?
കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ ചിലരുടെ മികച്ച പിന്തുണ എനിക്കുണ്ടായിരുന്നു. പിന്നെ പ്രവര്‍ത്തകരും ജനങ്ങളും എന്നെ ശക്തമായി പിന്തുണച്ചു, ജനങ്ങള്‍ക്കൊപ്പം നിന്ന് നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിര്‍ക്കാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
വിദേശത്ത് ഒന്‍പത് വര്‍ഷം നഴ്‌സായി സേവനമനുഷ്ഠിച്ചയാളാണ് ബിന്‍സി. ഭര്‍ത്താവ് ഷോബി ലൂക്കോസ് ചാമത്തറ. മക്കള്‍ : ആല്‍ബിന്‍ ലൂക്‌സ് ഷോബി (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ഏയ്ഞ്ചലിന്‍ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി).