video
play-sharp-fill

പൗരത്വ ബില്ലിന്റെ പേരിൽ ഡൽഹിയിൽ എബിവിപിക്കാരും ഗുണ്ടകളും അഴിഞ്ഞാടി: ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ക്യാംപസിനുള്ളിൽ ക്രൂരമായ ആക്രമണം; വിദ്യാർത്ഥികൾക്കു നേരെയും ആക്രമണം

പൗരത്വ ബില്ലിന്റെ പേരിൽ ഡൽഹിയിൽ എബിവിപിക്കാരും ഗുണ്ടകളും അഴിഞ്ഞാടി: ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ക്യാംപസിനുള്ളിൽ ക്രൂരമായ ആക്രമണം; വിദ്യാർത്ഥികൾക്കു നേരെയും ആക്രമണം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ബില്ലി്‌നെതിരായ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ക്യാംപസിനുള്ളിൽ ഗുണ്ടാ ആക്രമണം. എ.ബിവിപി പ്രവർത്തകരും ഗുണ്ടകളും പുറത്തു നിന്നെത്തിയാണ് ഹോസ്റ്റലിലും സർവകലാശാലയിലും ആക്രമണം ഉണ്ടായത്. സർവകലാശാല ക്യാംമ്പസിലും ഹോസ്റ്റലിലും ലൈറ്റ് അണച്ച ശേഷമായിരുന്നു ഗുണ്ടാ സംഘത്തിന്റെ അഴി്ഞ്ഞാട്ടം.

ജെ.എൻ.യുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ മർദ്ദിച്ചത് മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ സംഘമായിരുന്നു. എ.ബി.വി.പി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർ. അദ്ധ്യാപകരേയും അക്രമികൾ മർദ്ദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖം മറച്ച് ആയുധങ്ങളുമായി നിൽക്കുന്ന അക്രമി സംഘത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ താമസിക്കുന്ന സബർമതി, മഹി മാന്ദ്വി, പെരിയാർ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവർക്ക് നേരെയാണ് അക്രമമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

മുഖംമറച്ചെത്തിയ സംഘം വടികളും ഹാമറുമടക്കം ഉപയോഗിച്ച് ഹോസ്റ്റലുകളിലേക്ക് കയറി വന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഹോസ്റ്റലുകൾക് നേരെ കല്ലേറ് നടത്തിയ സംഘം വാഹനങ്ങളും നശിപ്പിച്ചു. ഹോസ്റ്റൽ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അക്രമമെന്നാണ് സൂചന. അതേ സമയം ക്യാമ്പസിന് പുറത്ത് നിന്നുള്ളവരും അക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ഇതിനിടെ ഇടത്പക്ഷ വിദ്യാർത്ഥികൾ തങ്ങളുടെ പ്രവർത്തകരെയാണ് മർദിച്ചതെന്ന ആരോപണവുമായി എ.ബി.വി.പി പ്രസിഡന്റ് ദുർഗേഷ് കുമാർ രംഗത്തെത്തി. സംഘർഷത്തെ തുടർന്ന് കാമ്പസിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ജെ.എൻ.യുവിലേക്കുള്ള റോഡുകളും പൊലീസ് അടച്ചു.

ജെ.എൻ.യുവിൽ പൗരത്വ ബില്ലിനെയും, ഫീസ് വർധനവിന്റെയും പേരിൽ നേരത്തെയും പല തവണ അക്രമം ഉണ്ടായിരുന്നു. ഫീസ് വർദ്ധനവിന്റെ രണ്ടാം ഘട്ടമായി വിദ്യാർത്ഥികൾ തിങ്കളാഴ്ച മാനവ വിഭവ ശേഷി വകുപ്പിലേയ്ക്കു മാർച്ച് നടത്താനിരിക്കെയാണ് ഇപ്പോൾ ജെ.എൻ.യു ക്യാമ്പസിനു നേരെ ആക്രമണം ഉണ്ടായത്. ഇതിനിടെ ജാമിയ മിലിയ ക്യാംമ്പസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ കമ്മിഷണർ ഓഫിസിലേയ്ക്കു മാർചച് നടത്തി. ഇവിടെ നൂറിലേറെ വിദ്യാർത്ഥികൾ രാത്രിയിലും പ്രതിഷേധിക്കുകയാണ്. ഇതോടെ രാജ്യ തലസ്ഥാനത്ത് വൻ സംഘർഷാവസഥ തുടരുകയാണ്.