play-sharp-fill
പൗരത്വ ബില്ലിൽ മുസ്ലീം ജമാ അ്ത്തിന്റെ പ്രതിഷേധം വെള്ളിയാഴ്ച; കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പൗരത്വ ബില്ലിൽ മുസ്ലീം ജമാ അ്ത്തിന്റെ പ്രതിഷേധം വെള്ളിയാഴ്ച; കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ

കോട്ടയം: മതത്തിന്റെ പേരിൽ രാജ്യത്തെ പൗരൻമാരെ വേർതിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കോട്ടയത്തും പ്രതിഷേധവുമായി വിവിധ സംഘടനകൾ. സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് ഇടതു സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

പൗരത്വ ബില്ലിനെതിരെ താലൂക്ക് മുസ്ലീം ജമാ അത്ത് കോ ഓർഡിനേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് 3.30 ന് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. പതിനായിരക്കണക്കിന് ആളുകൾ യോഗത്തിലും പ്രകടനത്തിലും പങ്കെടുക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് മൂന്നരയ്ക്ക് താജ് ജുമുഅ മസ്ജിദിനു സമീപത്തു നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കും.തുടർന്നു ചേരുന്ന സമ്മേളം ഷിഫാർ അൽകൗസരി യോഗം ഉദ്ഘാടനം ചെയ്യും. മഅ്മൂൻ ഹുദവി വണ്ടൂർ വിഷയാവതരണം നടത്തും. ഷംസുദീൻ മന്നാനി ഇലവുപാലം മുഖ്യപ്രഭാഷണം നടത്തും.

ഗതാഗത നിയന്ത്രണം ഇങ്ങനെ

കെ.കെ റോഡേ കിഴക്കു നിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിൽനിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷൻ – ശാസ്ത്രി റോഡ് വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.

കെ.കെ റോഡേ കിഴക്കു നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.

ടൗണിൽ നിന്നും കെ.കെ റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡേ ലോഗോസ് ജംഗ്ഷൻ – റബർ  ബോർഡ് ജംഗ്ഷൻ – കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.

എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റു കവലയിൽനിന്നും തിരിഞ്ഞ് പാറേച്ചാൽ ബൈപാസ് റോഡേ തിരുവാതുക്കൽ-കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്ന് വഴി പോകേണ്ടതാണ്
എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന മണർകാട്  ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംക്ഷനിൽ നിന്നും തിരിഞ്ഞ് കടുവാക്കുളം, നാൽക്കവല, പുതുപ്പള്ളി വഴി പോകേണ്ടതാണ്.