video
play-sharp-fill

പൗരത്വ ബില്ലിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ് കോട്ടയത്തും: പ്രതിഷേധത്തിരയിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ; ആശങ്കകൾ പങ്കുവച്ച് ഇന്ത്യൻ ജനത കോട്ടയത്ത്; നഗരത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധം കെമാൽ പാഷ ഉദ്ഘാടനം ചെയ്തു

പൗരത്വ ബില്ലിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ് കോട്ടയത്തും: പ്രതിഷേധത്തിരയിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ; ആശങ്കകൾ പങ്കുവച്ച് ഇന്ത്യൻ ജനത കോട്ടയത്ത്; നഗരത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധം കെമാൽ പാഷ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ബില്ലിന്റെ ആശങ്കകൾ ഒരു ജനസമൂഹത്തെ മുഴുവൻ ആശങ്കയുടെ മുൾ മുനയിൽ നിർത്തുന്നതായി വ്യക്തമാക്കി കോട്ടയം നഗരത്തിൽ ജനലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധ സംഗമം വേറിട്ട ശബ്ദമായി മാറി. മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ ഭരണഘടനാ സംരക്ഷണസമ്മേളനമാണ് ഒരു ജനസമൂഹം എത്രത്തോളം ആശങ്കയിലാണ് പൗരത്വബില്ലിനെ കാണുന്നത് എന്നു വ്യക്തമാക്കിയത്.

കോട്ടയം നഗരത്തെ പ്രകടമ്പനം കൊള്ളിച്ചു നടന്ന പ്രകടനത്തിൽ ജനലക്ഷങ്ങളാണ് അണിനിരന്നത്. മുസ്ലീം ജമാ അത്തുകളുടെ നേതൃത്വത്തിൽ പൊലീസ് പരേഡ് മൈതാനത്തു നിന്നാണ് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ ബില്ലിനെതിരായ ആശങ്ക പ്രകടമാക്കുന്ന പ്രകടനം ആരംഭിച്ചത്. തുടർന്ന് കെകെ റോഡിലൂടെ തിരുനക്കര മൈതാനത്തെ സമ്മേളന വേദിയിലേയ്ക്കു പ്രകടനം എത്തി. തുടർന്ന് ചേർന്ന സമ്മേളനം ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വം കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്നും, ഇത് വൈകാരികമായ വിഷയമാണെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഇത്തരം വൈകാരികവിഷയങ്ങൾ ഉൾക്കൊള്ളാനോ നോക്കാനോ കോടതികൾക്ക് കഴിയില്ല. കോടതികൾ പരിഗണിക്കുന്നത് നിയമം മാത്രമാണ്. നിയമത്തിന്റെ വശത്തു നിന്നു മാത്രമാണ് പലപ്പോഴും കോടതികൾക്കു ചിന്തിക്കാൻ സാധിക്കുക. ഏതു ഭരണാധികാരിവേണെമെങ്കിലും, എത്രനാൾ വേണമെങ്കിലും രാജ്യം ഭരിക്കട്ടെ. പക്ഷേ, ആരു ഭരിച്ചാലും രാജ്യത്തെ ജനങ്ങൾക്ക് ആശങ്കയില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥിതി സൃഷ്ടിക്കുകയാണ് വേണ്ടത്. രാജ്യം വിഭജിക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

രാജ്യം ഇല്ലാതാക്കുന്നത് നോക്കിനിൽക്കാനാവില്ല. രാജ്യത്തെ ബ്രിട്ടീഷുകാരിൽ നിന്നു മോചിപ്പിച്ചവർക്ക് അതില്ലാതാകുമ്പോൾ നോവും.ഇത്തരം പോരാട്ടങ്ങളിൽ നിലയുറപ്പിച്ചിട്ടില്ലാത്തവർക്ക്
പൗരത്വഭേദഗതി നിയമം മുസ്ലിങ്ങളുടെ മാത്രമല്ല,രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഭരണഘടന സംരക്ഷണത്തിന്റെയും പ്രശ്‌നമാണ്. സാമ്പത്തിക സ്ഥിതിയടക്കം രാജ്യം നേരിടുന്ന തകർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം നിയമങ്ങളിലുടെ കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനങ്ങളെല്ലാം രാത്രിയുെട മറവിലാണ്. ഇനിയും ഇത്തരം തീരുമാനങ്ങൾ ഇനിയും അന്ത്യയാമങ്ങളിലുണ്ടായേക്കാം.

സുപ്രീം കോടതി വിധിയോടെ അയോധ്യ തീർന്നു. തിരഞ്ഞെടുപ്പിന്റെ പടികയറാനുള്ള പുതിയ നീക്കമാണ് പൗരത്വവിഷയം. ഇതിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് കഴിയുമോയെന്നാണ് നോക്കുന്നത്. ഇതിനായാണ് മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനും മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമായി വരുത്താനുമുള്ള നീക്കം. ഇതിനെ കരുതലോെട നേരിടണമെന്നും അദേഹം പറഞ്ഞു.

പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ഇ.എ.അബ്ദുൾ നാസർ മൗലവി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി മുഹമ്മദ് നദീർ മൗലവി, എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ.മാണി, എം.എൽ.എമാരായ റ്റി.എ.അഹമ്മദ് കബീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഫാ.മാത്യൂ ചന്ദ്രൻകുന്നേൽ, ഡോ.ആർ.യൂസഫ്, നാസറുദീൻ എളമരം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, തുളസീധരൻ പള്ളിക്കൽ, വർക്കല രാജ്, കെ.കെ.സുരേഷ്, വി.എസ്.സാജൻ, സണ്ണി മാത്യൂ, മുഹമ്മദ് സാജൻ, അസീസ് ബഡായിൽ, അഡ്വ.പി.എച്ച്. ഷാജഹാൻ, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് സക്കീർ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ.എം.എ.സമദ്, എ.പി.ഷിഫാർ മൗലവി,അയൂബ്ഖാൻ കൂട്ടിക്കൽ, യു.നവാസ്, മുഹമ്മദ് ഹനീഫ്, ജാഫർഖാൻ, നിഷാദ് കടയ്ക്കൽ,റഫീഖ് പട്ടരുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.