video
play-sharp-fill

ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് നഗരത്തിൽ നിറയെ അനധികൃത ബോർഡുകൾ; ട്രാഫിക് ഐലൻ്റിലും, ഡിവൈഡറിലും, സ്ട്രീറ്റ് ലൈറ്റ് തൂണുകളിലും പരസ്യബോർഡുകൾ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് പുല്ല് വില കല്പിച്ച് കോട്ടയം നഗരസഭയും, പൊലീസും

ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് നഗരത്തിൽ നിറയെ അനധികൃത ബോർഡുകൾ; ട്രാഫിക് ഐലൻ്റിലും, ഡിവൈഡറിലും, സ്ട്രീറ്റ് ലൈറ്റ് തൂണുകളിലും പരസ്യബോർഡുകൾ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് പുല്ല് വില കല്പിച്ച് കോട്ടയം നഗരസഭയും, പൊലീസും

Spread the love

സ്വന്തം ലേഖകൻ
കോട്ടയം:ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് നഗരത്തിൽ നിറയെ അനധികൃത ബോർഡുകൾ നിറഞ്ഞിട്ടും നടപടി എടുക്കാതെ നഗരസഭയും,പൊലീസും ട്രാഫിക് ഐലൻ്റിലും, ഡിവൈഡറിലും, സ്ട്രീറ്റ് ലൈറ്റ് തൂണുകളിലും പരസ്യബോർഡുകൾ പാടില്ലെന്ന് ഹൈക്കോടതി വിധി ഉള്ളതാണ്.

ഡ്രൈവർമാരുടെ ശ്രദ്ധ മാറി അപകടമുണ്ടാകുമെന്നും ഇത്തരം സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും നീക്കം ചെയ്യണമെന്ന് രണ്ട് വർഷം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി വിധിക്ക് പുല്ല് വില കല്പിച്ചാണ് കോട്ടയം നഗരസഭയും, പൊലീസും പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്പടം മേല്പാലത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റ് തൂണുകളിൽ വ്യാപകമായി പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യ കഴിഞ്ഞാൽ പരസ്യബോർഡുകൾ കൃത്യമായി പ്രകാശിക്കും.എന്നാൽ സ്ട്രീറ്റ് ലൈറ്റുകൾ കത്താറില്ല.ലൈറ്റ് കത്തിയാൽ താഴെയുള്ള ബോർഡിൻ്റെ ഭംഗി നഷ്ടപ്പെടുന്നതു തന്നെ കാരണം

കോടതി വിധി ലംഘിച്ച് പ്രവർത്തിക്കുന്ന നഗരസഭയ്ക്കെതിരെ കഞ്ഞിക്കുഴി സ്വദേശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്