
ഡൽഹി: കൊച്ചുകുഞ്ഞടക്കം ആറ് കുട്ടികളുമായി ഹെല്‍മെറ്റില്ലാതെ ബൈക്ക് യാത്ര. യുവാവിനെ കണ്ട് തൊഴുത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ.
ഉത്തർപ്രദേശിലെ ഹാപൂരിലുണ്ടായ സംഭവത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭാരത് സമാചാർ എന്ന എക്സ് ഹാന്റിലില്‍ നിന്നാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്.
വൈറല്‍ ചിത്രത്തില്‍ ബൈക്കിന്റെ ടാങ്കിന് മുകളിലായി രണ്ട് കൊച്ച കുട്ടികളെ കാണാം. അതില്‍ മുന്നിലിരിക്കുന്ന കുഞ്ഞ് ഹാന്റില്‍ ബലമായി പിടിച്ചിരിക്കുന്നു.
അതിന്റെ പിന്നിലായി അതിനെക്കാള്‍ ചെറിയൊരു കുഞ്ഞ്. മുന്നിലെ കുട്ടിക്കും പിന്നിലെ ബൈക്ക് ഓടിക്കുന്ന യുവാവിനും ഇടയില്‍ പെട്ട് ഈ കുഞ്ഞ് ഏറെ കഷ്ടപ്പെടുന്നുവെന്ന് ചിത്രങ്ങളില്‍ വ്യക്തം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിന് പിന്നിലായി പല പ്രയത്തിലുള്ള നാല് കുട്ടികളാണ് ഇരിക്കുന്നത്. ഏറ്റവും പിന്നിലുള്ള കുട്ടി എപ്പോള്‍ വേണമെങ്കിലും താഴെ പോകുമെന്ന അവസ്ഥയിലാണ്. ഇവരുടെ മുന്നിലായി തൊഴുത് നില്ക്കുന്ന രണ്ട് ട്രാഫിക്ക് ഉദ്യോഗസ്ഥരെയും കാണാം.
7,000 രുപ പിഴഇരുചക്രവാഹനത്തില് അമിതഭാരം കയറ്റല്‍, ജീവൻ അപകടത്തിലാക്കല്‍, അടിസ്ഥാന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കല്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം നിയമലംഘനങ്ങള്‍ നടത്തിയ കുറ്റത്തിന്
യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ 7,000 രൂപ പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രം വൈറലായതിന് പിന്നാലെ കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയ യുവാവിനെതിരെ നിരവധി പേര് രംഗത്തെത്തി.



