
മീനടം: തെരുവ് നായയുടെ വരവ് കണ്ടു പേടിച്ച ദമ്പതികൾക്ക് ബൈക്ക് മറിഞ്ഞ് പരിക്കേറ്റു. മീനടം പുത്തൻപുരപടിക്ക് വടക്ക് ഭാഗത്ത് ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
വാകത്താനം പിച്ചനാട്ടുകുളം സ്വദേശികളായ ദമ്പതികൾ മീനടത്തെ ബന്ധുവീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു.
പുത്തൻപുരപ്പടി കഴിഞ്ഞ് വടക്കോട്ടുള്ള ഇടവഴിയിൽ പ്രവേശിച്ച ദമ്പതികൾക്കു നേരെ ഒരു നായ പാഞ്ഞു വന്നു. നായയെ കണ്ട് പേടിച്ച ഭാര്യ നിലവിളിച്ചു. ചേട്ടാ പെട്ടെന്നു വിട്ടോ അല്ലെങ്കിൽ പട്ടി കടിക്കും
. ഇതു കേട്ടതോടെ ബൈക്ക് സ്പീഡ് കൂട്ടി.ഇതിനിടെ ഭാര്യ അയ്യോ എന്നലറി . ഇതു കേട്ടപ്പോൾ ഭാര്യയുടെ കാലിൽ പട്ടി പിടിച്ചെന്നു ഭർത്താവ് കരുതി . വെപ്രാളത്തിന് ബൈക്കിന്റെ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇരുവരും റോഡിൽ തെറിച്ചു വീണു.ബൈക്ക് മറിഞ്ഞ് ദമ്പതികൾ വിഴുന്നതു കണ്ടതോടെ നായ പേടിച്ചോടി.
ചെറിയ തോതിൽ പരിക്കേറ്റ ദമ്പതികൾ ഒരു വിധത്തിൽ വണ്ടി തള്ളി തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവശനിലയിൽ വീട്ടിലെത്തിയ ബന്ധുക്കളെ കണ്ട് വീട്ടുകാർ ഞെട്ടി. പരിഭ്രാന്തരായ വീട്ടുകാർ എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് തെരുവ് നായ പിന്നാലെ വന്നതും ബൈക്ക് മറിഞ്ഞ കാര്യവും പറഞ്ഞത്.
നായ ഒരു ശല്യക്കാരനാണെന്നും മുൻപും ഇതുപോലെ പലരെയും വീഴിച്ചിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു. എന്തായാലും പരിക്കേറ്റ ദമ്പതികൾ തിരികെ സ്വന്തം വീട്ടിലെത്തി മുറിവിൽ വരുന്നു വച്ചു കെട്ടി.
നായ കടിക്കാതിരുന്നത് ഭാഗ്യം എന്നാണ് ദമ്പതികളുടെ ഏക ആശ്വാസം.