പുതിയ ബൈക്ക് വാങ്ങി ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ അപകടം; യുഎഇയിൽ പ്രവാസി ബൈക്കർക്ക് ദാരുണാന്ത്യം

Spread the love

ഷാർജ: യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസിയായ ബൈക്കർക്ക് ദാരുണാന്ത്യം. എഷ്യൻ പ്രവാസിയായ സായിദ് ഒമർ റിസ്വി (45) ആണ് മോട്ടോർസൈക്കിൾ അപകടത്തിൽ മരണപ്പെട്ടത്.

video
play-sharp-fill

ഖോർഫക്കാൻ ഹൈവേയിലൂടെ പുതുതായി വാങ്ങിയ ബൈക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് റോഡിൽ തെന്നിമറിയുകയായിരുന്നു. ഉടൻ തന്നെ ഷാർജയിലെ അൽ ദൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.

യുഎഇയിലെ ബൈക്ക് റൈഡർമാരിൽ മുൻനിരയിലുള്ള ആളായിരുന്നു മരണപ്പെട്ട സായിദ് ഒമർ റിസ്വി. ഇദ്ദേഹത്തിന്റെ വിയോ​ഗത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group