
കോട്ടയം: ബൈക്ക് നടുറോഡിൽ പാർക്ക് ചെയ്തു എന്ന ആരോപിച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതിയെ
ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുഴിവേലിൽ വീട്ടിൽ രാഹുൽ രാജ് (25 ) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം അതിരമ്പുഴ, കരുവേലി തുമ്പക്കര റോഡിൽ പ്രതി രാഹുൽരാജ് സ്കൂട്ടറുമായി പോകുമ്പോൾ
ബൈക്കിന് പോവാൻ സ്ഥലമില്ലെന്ന് ആരോപിച്ച് പരാതിക്കാരനെ ക്രൂരമായി ആക്രമിക്കുക്കയിരുന്നു.
ഹെൽമറ്റ് ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഏറ്റുമാനൂർ പോലീസ് പ്രതിയായ രാഹുൽ രാജനെ അറസ്റ്റ് ചെയ്തത്.
എസ് ഐ അഖിൽദേവ്, എ എസ് ഐ ചന്ദ്ര ഭാനു, ഡ്രൈവർ എഎസ്ഐ നജിമോൻ, സിപിഒമാരായ അനിൽകുമാർ, അനീഷ് വി കെ ,സനൂപ്, സാബു, എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുറവിലങ്ങാട്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group