നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു : 3 പൊലീസുകാർക്ക് പരിക്ക്.

Spread the love

കൊല്ലം: നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 3 പൊലീസുകാർക്ക് പരിക്ക്.

കൊല്ലത്ത് കുളത്തൂപ്പുഴയിലാണ് സംഭവം.

കൈ കാണിച്ച ശേഷം നിർത്താതെ പോയ ബൈക്കിനെ പോലീസ് ജീപ്പിൽ പിന്തുടരുമ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

എസ് ഐ ഗണേഷ്, ഡ്രൈവർ ഉബൈദ്, ഹോം ഗാർഡ് ഹരി എന്നിവർക്കാണ് പരിക്കേറ്റത്.

കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്.

വീതി കുറവായ റോഡിലായിരുന്നു അപകടമുണ്ടായത്.