ഓടിക്കൊണ്ടിരുന്ന ബൈക്ക് തെന്നി മറിഞ്ഞ് സ്വകാര്യ ബസിനടിയിൽപ്പെട്ടു. ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു: അപകടം കോട്ടയം കൈപ്പുഴയിൽ ഇന്നു രാവിലെ

Spread the love

കോട്ടയം: ഓടിക്കൊണ്ടിരുന്ന ബൈക്ക് തെന്നി മറിഞ്ഞ് സ്വകാര്യ ബസിനടിയിൽപ്പെട്ടു. ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈപ്പുഴ ഇല്ലിച്ചോട് ജംഗഷ്നിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.

കല്ലറ കൈതക്കനാൽ റോഡിലായിരുന്നു ബൈക്ക് യാത്രക്കാരന്റെ അത്ഭുത രക്ഷപ്പെടൽ. കല്ലറ സ്വദേശിയായ സേതു മാധവൻ ആണ് രക്ഷപ്പെട്ടത്. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഇയാൾ.

ബൈക്കിൽ കോട്ടയത്തേക്ക് പോകുമ്പോൾ ഇല്ലിച്ചോട് ജംഗ്ഷനിൽ വച്ച് തെന്നി മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേതുമാധവൻ ബൈക്കിൽ നിന്ന് മറുസൈഡിലേക്ക് മറിഞ്ഞതിനാൽ ബസിനടിയിൽപ്പെട്ടില്ല. അത്ഭുതകരമായാണ് ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത്.