
കോട്ടയം: ബൈക്ക് മോഷണക്കേസിൽ മൂന്ന് പ്രതികളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പുക്കര ഗോഡ്വിൻ ജെ ജോൺസൺ (18 ) കൈപ്പുഴ അലൻ വർഗീസ് (21 )
എബിൻ ടോമി (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ആർപ്പുക്കര വാരിയവട്ടം ഭാഗത്ത് കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. ഗാന്ധിനഗർ എസ്എച്ച് ഒ ശ്രീജിത്ത് ടി, എസ് .ഐ അനുരാജ്, സി പി ഓ ശ്രീനിഷ്, നിഖിൽ, ശ്രീജിത്ത്, രാജീവ്, ലിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.