പന്ത്രണ്ടുകാരൻ ബൈക്കിൽ ചുറ്റിയടിക്കുന്നത് നാട്ടുകാർ മൊബൈലിൽ പകർത്തി പൊലീസിന് കൈമാറി; പിതാവിന് 13,500 രൂപ പിഴയിട്ട് പൊലീസ്

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂർ: പന്ത്രണ്ടുകാരൻ ബൈക്കോടിച്ചതിന് പിതാവിന് 13,500 രൂപ പിഴയിട്ട് പൊലീസ്. ആറളം ചെടിക്കുളത്താണ് സംഭവം.

ആറാം ക്ലാസ് വിദ്യാർഥി പിതാവിന്റെ ബൈക്കിൽ ആറളം-ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായി ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പിഴയീടാക്കുകയുമായിരുന്നു