
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കുന്നത്തുകാല്‍ മാണിനാടിന് സമീപം ബൈക്കിൽ സഞ്ചരിച്ച യുവാക്കള്‍ക്ക് നേരെ ആക്രമണം. അഭിജിത്ത്, അജിത്ത് എന്നിവരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.
യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന് ഒരു സംഘം കൈ കാണിക്കുകയും, നിർത്താതെ മുന്നോട്ടു പോയപ്പോള്‍ ടോർച്ച് എടുത്ത് എറിയുകയും ആയിരുന്നു. ടോർച്ച് തലയില്‍കൊണ്ട് പരിക്കേറ്റ അഭിജിത്തിനെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഓഡിറ്റോറിയത്തിലെ കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


