play-sharp-fill
കോട്ടയത്ത് നിന്ന് മോഷണം പോയ ബൈക്കിൽ യുവാവിന്റെ യാത്ര മലപ്പുറത്തേക്ക്; നാഗമ്പടത്ത് എത്തിയപ്പോൾ ട്രാഫിക് പൊലീസിൻ്റെ പരിശോധനയിൽ കുടുങ്ങി;  രേഖകൾ പരിശോധിച്ചപ്പോൾ മൂന്ന് മാസം മുൻപ് കൊല്ലാട് നിന്ന് മോഷണം പോയ ബൈക്ക്; ബൈക്കും യുവാവും വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ

കോട്ടയത്ത് നിന്ന് മോഷണം പോയ ബൈക്കിൽ യുവാവിന്റെ യാത്ര മലപ്പുറത്തേക്ക്; നാഗമ്പടത്ത് എത്തിയപ്പോൾ ട്രാഫിക് പൊലീസിൻ്റെ പരിശോധനയിൽ കുടുങ്ങി; രേഖകൾ പരിശോധിച്ചപ്പോൾ മൂന്ന് മാസം മുൻപ് കൊല്ലാട് നിന്ന് മോഷണം പോയ ബൈക്ക്; ബൈക്കും യുവാവും വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലാട് സ്വദേശിയുടെ മോഷണം പോയ ബൈക്കിൽ യുവാവിന്റെ മലപ്പുറം യാത്ര. മടക്കി വച്ച നമ്പർ പ്ലേറ്റ് കണ്ട് സംശയം തോന്നിയ കോട്ടയം ട്രാഫിക് പൊലീസ് യുവാവിനെ നാഗമ്പടത്ത് തടഞ്ഞുനിർത്തി. രേഖകൾ പരിശോധിച്ചപ്പോൾ മൂന്ന് മാസം മുൻപ് മോഷണം പോയ ബൈക്കെന്ന് കണ്ടെത്തി. ഇതോടെ ബൈക്കും, യുവാവിനേയും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി.


ബുധനാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം നാഗമ്പടത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അനീഷ് കെ.ജിയും, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി എസ് ജയനും ചേർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് നമ്പർ പ്ലേറ്റ് മടക്കി വച്ച നിലയിൽ ഒരു പൾസർ ബൈക്ക് വരുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖകൾ പരിശോധിച്ചപ്പോഴാണ് മൂന്നു മാസം മുൻപ് മോഷണം പോയ കൊല്ലാട് സ്വദേശി അനൂപിന്റെ ബൈക്കാണെന്ന് കണ്ടെത്തി.
തുടർന്ന് ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെയും ,എസ് ഐ അനീഷിൻ്റെയും നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി.

ബൈക്ക് മോഷണം പോയ സംഭവത്തിൽ നേരത്തെ തന്നെ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ബൈക്ക് മോഷ്ടിച്ചതല്ലന്നും ഈരാറ്റുപേട്ട സ്വദേശിയോട് വിലയ്ക്ക് വാങ്ങിയതാണെന്നും യുവാവ് പറയുന്നു

വെസ്റ്റ് സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.