മോഷണം പോയ ബൈക്ക് ഗതാഗത നിയമം ലംഘിച്ചു; പിഴയടക്കാൻ രണ്ടാംതവണയും നോട്ടീസ് വന്നത് ഉടമയ്ക്ക്

Spread the love

കൊല്ലം: മോഷണം പോയ ബൈക്കിന് ഗതാഗത ലംഘനത്തിന് ഉടമയ്ക്ക് വീണ്ടും പിഴ.

video
play-sharp-fill

പാരിപ്പള്ളി സ്വദേശി സിജോയ്ക്കാണ് വീണ്ടും ചലാൻ ലഭിച്ചത്. ജനുവരി 30 നാണ് സിജോയുടെ ബൈക്ക് പാരിപ്പള്ളിയില്‍ നിന്ന് മോഷണം പോയത്.

ജനുവരി 30 നും ഫെബ്രുവരി 3 നും ആറ്റിങ്ങല്‍ കച്ചേരിനടയിലെ ഗതാഗത ലംഘനത്തിന് ബൈക്കിന് ആദ്യ പിഴ കിട്ടിയിരുന്നു. ബൈക്കുമായി ഒരേ വ്യക്തി തന്നെ ഹെല്‍മെറ്റ് ഇല്ലാതെ പോകുന്നതാണ് ചലാനിലെ ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 30ന് പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടും മോഷ്ടാവിനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണം പോയ ബൈക്കിന്റെ ഉടമയ്ക്ക് രണ്ടാം തവണയാണ് ഗതാഗത ലംഘനത്തിന് പിഴ കിട്ടുന്നത്.