നാല് മണിക്കൂറിനിടെ ആറിടത്ത് മാല മോഷണം: പ്രതിയെ ഡൽഹിയിൽ പോയി പൊക്കി കേരള പൊലീസ്: മാല മോഷ്ടിച്ചത് തോക്ക് ചൂണ്ടി
ക്രൈം ഡെസ്ക്
കൊല്ലം: നാല് മണിക്കൂറിനിടെ ആറിടത്ത് നിന്ന് ബൈക്കിലെത്തി മാലകള്‍ പൊട്ടിച്ചെടുത്ത് കടന്ന സംഘത്തിലെ മുഖ്യപ്രതിയെ ഡല്‍ഹിയില്‍ കേരള പൊലീസ് നിന്ന് പിടികൂടി. ഡല്‍ഹി സ്വദേശി സത്യദേവിനെയാണ് നോയിഡയില്‍ അറസ്റ്റിലായത്. ഏഴുകോണ്‍ എസ് ഐ ബാബുകുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സ്‌കോര്‍പ്പിയോ വാഹനത്തില്‍ കേരളത്തിലെത്തിയ സംഘം ഡല്‍ഹിയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്തായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം.
ആറ് വീട്ടമ്മമാര്‍ക്കാണ് മാല നഷ്ടമായത്. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് നഗരം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കിയിരുന്നു.
തോക്കുചൂണ്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് മാല നഷ്ടമായവരില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇത് തോക്കല്ല, ഡ്രില്ലിങ് യന്ത്രമാണെന്നാണ് പൊലീസ് നിഗമനം. മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി കവര്‍ച്ച നടത്തിയശേഷം ടൗണ്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച ബൈക്കും ഹെല്‍മെറ്റും അന്നു തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. എസിപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.