ഐസിഎച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ച് കടന്നു കളഞ്ഞു; പ്രതി ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം:ഐസിഎച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച പ്രതിയെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളം സ്വദേശി ജോസ് എംപി (68) ആണ് കൂത്താട്ടുകുളം ഭാഗത്ത് നിന്നും ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.2025 ആഗസ്റ്റ് 12 നാണു മോഷണം നടന്നത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റ്റി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ രഞ്ജിത്ത് റ്റി ആര്‍, സിപിഒ അനൂപ്‌ പി റ്റി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പേരിൽ കോട്ടയം, എറണാകുളം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്.പ്രതിയുടെ പക്കല്‍ നിന്നും മോഷ്ടിച്ച മോട്ടോര്‍ സൈക്കിള്‍ കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group