
ബൈക്ക് മോഷ്ടിച്ച് മറച്ച് വിൽപ്പന നടത്തിയ കേസിൽ യുവാവ് പൊലീസിന്റെ പിടിയിൽ; രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ബാറ്ററി, ഡീസൽ, കമ്പനികളിലെ ഇരുമ്പ് തുടങ്ങിയവ കവർച്ച നടത്തുന്നത് പ്രതിയുടെ പതിവ് രീതിയെന്ന് പൊലീസ്
പാലക്കാട്: പുതുശ്ശേരി വേനോലി റോഡിൽ താമസിക്കുന്ന രാജഗോപാലൻ്റെ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. വേപ്പൻകോട് അത്തിക്കോട് ചിറ്റൂർ സ്വദേശി അജീഷ് എന്ന അജി (29) എന്നയാളെയാണ് പാലക്കാട് കസബ പൊലീസ് പിടികൂടിയത്.
ബൈക്ക് മോഷണം നടത്തിയ ശേഷം രണ്ട് പ്രതികൾ ചേർന്ന് പൊളിച്ച് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശേഷം വിൽപ്പന നടത്തിയെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ബാറ്ററി, ഡീസൽ, കമ്പനികളിലെയും ഇരുമ്പ് തുടങ്ങിയവ കളവ് നടത്തുകയാണ് പ്രതികളുടെ രീതി. കളവിലൂടെ ലഭിക്കുന്ന പണം പല രീതിയിൽ ധൂർത്തടിക്കുകയാണ് ചെയ്യുന്നത്.
ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും കമ്പികൾ, ഷീറ്റ് തുടങ്ങി നിരവധി സാമഗ്രികൾ കളവ് നടത്തുന്നുണ്ടെങ്കിലും പരാതികൾ ലഭിക്കാത്തത് ഇവർ മുതലെടുക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത്.എം, എസ് ഐ മാരായ ഹർഷാദ്.എച്ച്, ജതി, രജു,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് . ആർ, ബാലചന്ദ്രൻ, രാജേഷ് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. ബൈക്ക് അജീഷിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് പ്രതി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.