play-sharp-fill
മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ചു ; യുവതി ഉൾപ്പെടെ മൂന്നു പേര്‍ പിടിയില്‍

മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ചു ; യുവതി ഉൾപ്പെടെ മൂന്നു പേര്‍ പിടിയില്‍

കൊച്ചി : മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസില്‍ യുവതിയും പ്രായപൂർത്തിയാകാത്ത കുട്ടിയുള്‍പ്പെടെ മൂന്നുപേർ പിടിയില്‍.

കട്ടപ്പന സ്വദേശി 19കാരൻ, ഇടുക്കി രാജ മുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടില്‍ ജെസ്ന ജോർജ് (23) എന്നിവരും, പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് പെരുമ്ബാവൂർ പോലീസിന്‍റെ പിടിയിലായത്. 27ന് പുലർച്ചെ മഞ്ഞപ്പെട്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്‍റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന മോട്ടോർസൈക്കിളാണ് മോഷ്ടിച്ചത്.

ജോലി ആവശ്യത്തിനായി മഞ്ഞപ്പെട്ടി റോഡിനോട് ചേർന്ന വീട്ടില്‍ താമസിക്കുകയായിരുന്ന റോണി രാത്രി വണ്ടി വീടിന്‍റെ താഴെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ആലുവയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ എത്തിയവർ വാഹനം പൂട്ട് പൊളിച്ച്‌ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ മൂന്നാർ പോലീസിന്‍റെ സഹായത്തോടെ മൂവരെയും മൂന്നാറില്‍ നിന്ന് പിടികൂടി. ആലുവയില്‍ നിന്ന് മോഷ്ടിച്ച്‌ ബൈക്ക് അടിമാലിയില്‍ വച്ചിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

19 കാരനെതിരേ കട്ടപ്പനയില്‍ കഞ്ചാവ് കേസ് ഉണ്ട്. എസ്.ഐ മാരായ റിൻസ് എം. തോമസ്, പി.എം. റാസിക്ക്, എഎസ്‌ഐമാരായ പി.എ. അബ്ദുള്‍ മനാഫ്, കെ. കെ. റെനി, സീനിയർ സി പി ഒ മാരായ രജിത്ത് രാജൻ, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. യുവതിയെ വനിതാ ജയിലില്‍ റിമാൻഡ്‌ ചെയ്തു. 19 കാരനെ ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റി.