
കോഴിക്കോട് : മോഷ്ടിച്ച ബൈക്കില്‍ കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ യുവാവ് പിടിയില്‍. മാറാട് പാലയിക്കല്‍ വീട്ടില്‍ ദീപു(33)വാണ് പിടിയിലായത്. കോടതി ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തു.
പെരുമണ്ണ പാറക്കല്‍ വീട്ടില്‍ മിഥുന്റെ ബൈക്ക് മോഷ്ടിച്ച ഇയാള്‍ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ദീപു കാമുകിക്കൊപ്പം സരോവരത്തുകൂടി അരയിടത്തുപാലം ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് മാവൂര്‍ റോഡില്‍വെച്ച് പിടിക്കപ്പെടുന്നത്.
കസബ എസ്.ഐ.മാരായ സജീവന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരാവൂര്‍, ചേവായൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് ബൈക്കു മോഷ്ടിച്ച കേസും ഇരിട്ടി, ആറളം എന്നിവിടങ്ങളില്‍നിന്ന് ബാറ്ററി, ലാപ്ടോപ്പ്, അടയ്ക്ക എന്നിവ മോഷ്ടിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ട്.