അർത്തുങ്കൽ പള്ളിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു: കോട്ടയത്ത് കറങ്ങി നടന്നു; നമ്പരും മാറ്റി നഗരത്തിലോടിയ ബൈക്കുമായി യുവാവിനെ പൊലീസ് പൊക്കി

അർത്തുങ്കൽ പള്ളിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു: കോട്ടയത്ത് കറങ്ങി നടന്നു; നമ്പരും മാറ്റി നഗരത്തിലോടിയ ബൈക്കുമായി യുവാവിനെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ

കോട്ടയം: ആലപ്പുഴ ചേർത്തലയിലെ അർത്തുങ്കൽ പള്ളി പെരുന്നാളിനിടെ മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് മാല മോഷണം നടത്താൻ പദ്ധതിയിട്ട പ്രതിയെ പൊലീസ് പിടികൂടി. ചെങ്ങളം പുതിയ പുരയിടത്തിൽ ജിഷ്ണു (24)വിനെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. 
രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ ചേർത്തലയിലെ പള്ളി പെരുന്നാളിനിടെ കറങ്ങി നടന്ന പ്രതി ഇവിടെ നിന്നും ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ബൈക്കുമായി നേരെ കോട്ടയത്ത് എത്തി. നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ കയറ്റിയ ശേഷം നഗരത്തിലൂടെ ഓട്ടത്തോട് ഓട്ടമായി. മാല മോഷണവും കഞ്ചാവ് കടത്തിനും അടക്കം ബൈക്ക് ഉപയോഗിക്കുന്നതിനായിരുന്നു പദ്ധതി.
ഇതിനിടെയാണ് നഗരത്തിൽ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ യുവാവ് കറങ്ങി നടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളെ വഴിയിൽ തടഞ്ഞു നിർത്തി. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് വ്യാജ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന മാല മോഷണത്തിന് അടക്കം തയ്യാറാക്കിയ പദ്ധതി പുറത്തായത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.