എഎസ്ഐയെ ബൈക്ക് മോഷ്ടാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം പോലീസിന് നേരെ യുവാവിന്റെ ആക്രമണം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്ക് മോഷ്ടാവായ യുവാവ് എഎസ്‌ഐയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്.

ഗിരീഷ് കുമാറിന്റെ കയ്യിലാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളമശ്ശേരിയില്‍ നിന്നും മോഷ്ടിച്ച്‌ കടന്ന ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.

എച്ച്‌ എം ടി കോളനിയിലെ ബിച്ചുവാണ് പോലീസിനെ ആക്രമിച്ചത്. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി.