മതില്‍ ചാടിയെത്തി ബൈക്ക് മോഷണ ശ്രമം; പരാജയപ്പെട്ടതോടെ പെട്രോള്‍ അടിച്ചുമാറ്റി സഹോദരന്മാരായ കള്ളന്മാര്‍; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളൻമാരെ പിടികൂടി പൊലീസ്

Spread the love

കുടശ്ശനാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ ബൈക്കിലെ പെട്രോള്‍ അടിച്ചുമാറ്റി മോഷ്ടാക്കള്‍.

video
play-sharp-fill

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സഹോദരങ്ങളായ കള്ളൻമാരെ പൊലീസ് പിടികൂടി. കുടശ്ശനാട് പ്രശാന്ത് ഭവനം വീട്ടിലാണ് മോഷണം നടന്നത്.

മതില്‍ ചാടിക്കടന്ന് വീട്ടുമുറ്റത്തെത്തിയ മോഷാടാക്കള്‍ വീട്ടുപരിസരമാകെ ഒന്ന് പരതി. തുടർന്ന് പോർച്ചില്‍ നിർത്തിയിട്ടിരിക്കുന്ന ബൈക്ക് മോഷ്ടിക്കാനായിരുന്നു ആദ്യ ശ്രമം. ശ്രമം പരാജയപ്പെട്ടു. പക്ഷേ ഇതുകൊണ്ടൊന്നും മോഷ്ടാക്കള്‍ പിന്മാറാൻ തയ്യാറായില്ല. പെട്രോളെങ്കില്‍ പെട്രോള്‍ എന്നായി അടുത്ത നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റി എടുത്തു. ഇതിനിടെ മോഷണശ്രമം സിസിടിവിയില്‍ കണ്ട വീട്ടുകാർ ഇറങ്ങി വന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു.

പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേല്‍, ജസ്റ്റിൻ ഡാനിയേല്‍ എന്നിവരാണ് പ്രതികള്‍. ഇരുവരും സഹോദരങ്ങളാണ്. പന്തളം ഭാഗത്തു നിന്നും മോഷ്ടിച്ച വാഹത്തില്‍ എത്തി ഹരിപ്പാട് മോഷണം നടത്തി. ശേഷം നൂറനാട്ട് എത്തി മോഷണം നടത്തുകയായിരുന്നു ഇവർ.

ഇരുവരും തിരുവനന്തപുരം, പന്തളം ഹരിപ്പാട്, നൂറനാട് തുടങ്ങി കേരളത്തിലെ വിവിധങ്ങളിലെ സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളില്‍ പ്രതികളാണ്. അറസ്റ്റിലായ പ്രതികളെ മാവലിക്കര ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.