അടിച്ചുമാറ്റിയ ബൈക്ക് സ്റ്റാര്‍ട്ട് ആകുന്നില്ല, സഹായം ചോദിച്ചത് ഉടമയോട് തന്നെ; കള്ളനെ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറി നാട്ടുകാർ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോയമ്പത്തൂര്‍: ബൈക്ക് മോഷ്ടിച്ച്‌ കൊണ്ട് പോകുന്നതിനിടെ കേടായപ്പോള്‍ സഹായം ചോദിച്ചത് അതിന്‍റെ ഉടമയോട് തന്നെ.

കോയമ്പത്തൂരിലാണ് സംഭവം. ഉടമ കോയമ്പത്തൂര്‍ സൂലൂരില്‍ റാവുത്തര്‍ നെയ്ക്കാരന്‍കുട്ട സ്വദേശി മുരുകന്‍റെ വീടിന് മുന്നില്‍ നിന്നാണ് പ്രതിയായ തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യം (30) ബൈക്കുമായി കടന്നുകളഞ്ഞത്. കോഴിവളര്‍ത്തു കേന്ദ്രത്തിലെ മാനേജരായ മുരുകന്‍ തന്‍റെ ബൈക്ക് നഷ്ടപ്പെട്ടുവെന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുമത്തംപട്ടി സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങവേ കുറുമ്പപാളയം എത്തിയപ്പോള്‍ ആണ് നല്ല പരിചയം ഉള്ള ബൈക്ക് വര്‍ക്ക് ഷോപ്പിന് മുന്നില്‍ കണ്ടത്. വാഹനത്തിന് സമീപം നിന്നയാള്‍ മുരുകന്‍ എത്തിയതോടെ ബൈക്ക് കേടായെന്നും വര്‍ക്ക് ഷോപ്പ് എപ്പോള്‍ തുറക്കുമെന്നും ചോദിച്ചു.

ഇതോടെ പിന്നെ അവിടെ തര്‍ക്കവും കയ്യാങ്കളിയുമായി. രണ്ട് പേര്‍ പരസ്പരം വഴക്കിടുന്നത് കണ്ടതോടെ നാട്ടുകാരും ഇടപെട്ടു. കാര്യങ്ങള്‍ മനസിലായതോടെ മോഷ്ടാവിനെ നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് പിടിച്ച്‌ കെട്ടുകയായിരുന്നു. ഇതിന് ശേഷം പൊലീസിനും കൈമാറി.