
അരൂർ: ആലപ്പുഴയില്‍ ബൈക്ക് മോഷണക്കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ആരൂര്‍ ചന്തിരൂര്‍ സ്വദേശിയായ പുതുവൽവീട് വിഷ്ണുവാണ് (21) അരൂർ പൊലീസിന്‍റെ പിടിയിലായത്.
അരൂരിലെ ചെരിപ്പ് വിൽപന കേന്ദ്രത്തിലെ ജീവനക്കാരൻ കൊല്ലം മയ്യനാട് തോപ്പിൽവീട്ടിൽ നൗഷാദിന്റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ മാസം 27ന് ആണ് ഷോപ്പിനോട് ചേർന്നുള്ള ഗോഡൗണിൽനിന്നും വിഷ്ണു ബൈക്ക് മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങളാണ് കള്ളന് കുരുക്കായത്. നൗഷാദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു, അരൂർ എസ്. ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മേഖലയിലെ സി. സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിഷ്ണുവിനെ തിരിച്ചറിഞ്ഞത്. പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group