video
play-sharp-fill

പാറമ്പുഴയിലെ മോഷണം: പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചത് നഗരമധ്യത്തിൽ നിന്ന്; രണ്ടു ദിവസം പ്രതി നഗരത്തിൽ ബൈക്കിൽ കറങ്ങി

പാറമ്പുഴയിലെ മോഷണം: പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചത് നഗരമധ്യത്തിൽ നിന്ന്; രണ്ടു ദിവസം പ്രതി നഗരത്തിൽ ബൈക്കിൽ കറങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാറമ്പുഴയിലെ വീട്ടിൽ നിന്നും ഏഴു പവൻ സ്വർണവും ബൈക്കും മോഷ്ടിച്ച കേസിൽ പ്രതി വീട്ടിലെത്താൻ ഉപയോഗിച്ച ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. കോട്ടയം നഗമധ്യത്തിൽ അരീന ആനിമേഷൻസ് ഉടമ ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാളുടെ താമസ സ്ഥലത്തിനു സമീപത്തു നിന്നും പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടിന് രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് പ്രതി, ബൈക്ക് മോഷ്ടിച്ചത്. തുടർന്ന് മൂന്നിനു പാറമ്പുഴയിലെ പ്രവീണിന്റെ വീട്ടിൽ മൂന്നിന് എത്തി ബൈക്കും, സ്വർണവും മോഷ്ടിച്ച് മുങ്ങുകയായിരുന്നു. 
രാത്രിയിൽ ബൈക്ക് മോഷണം പോയത് സംബന്ധിച്ചു ഹരികൃഷ്ണൻ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, തന്റെ ബൈക്ക് മറ്റാരോ മാറി എടുത്തതാണെന്ന സംശയത്തെ തുടർന്ന് ഹരികൃഷ്ണൻ തന്നെ പരാതിയിൽ അന്വേഷണം കാര്യമായി നടത്തേണ്ടെന്നു നിർദേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് പ്രതി ബൈക്കുമായി പാറമ്പുഴയിൽ എത്തിയതും, മോഷണം നടത്തിയതും. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണന്റെ ബൈക്കാണ് മോഷണത്തിനായി പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.