
ന്യൂഡൽഹി: ബൈക്ക് ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപയും ഇലക്ട്രോണിക് വസ്തുക്കളും മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഹസ്സൻ ഖാൻ (20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശമ്പളം കൂട്ടിനൽകാനുള്ള ഹസ്സൻ്റെ ആവശ്യം കമ്പനി നിരസിച്ചതിന് കാരണം മോഷണമാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും രണ്ട് ക്യാമറകളും പിടിച്ചെടുത്തു. ഡിസംബർ 31നായിരുന്നു സംഭവം. വെസ്റ്റ് ഡൽഹിയിലെ നരൈനയിലെ ബൈക്ക് ഷോറൂമിലാണ് മോഷണം നടന്നത്.
കമ്പനിയിൽ ഒരു വർഷത്തിലധികമായി ജോലി ചെയ്യുന്ന ടെക്‌നിക്കൽ സ്റ്റാഫാണ് ഖാൻ. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമായിരുന്നു മോഷണം. ആളെ തിരിച്ചറിയാതിരിക്കാൻ സംഭവസമയം പ്രതി ഹെൽമറ്റ് ധരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഡിസിപി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group