play-sharp-fill
മകള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സ്‌കൂള്‍ ബസ് ഇടിച്ചു; ബൈക്ക് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സ്‌കൂള്‍ ബസ് ഇടിച്ചു; ബൈക്ക് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാറശ്ശാലയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ (46) ആണ് മരിച്ചത്.

പാറശ്ശാല ലോ കോളേജിന് സമീപം വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. മകള്‍ക്കൊപ്പം ഡോക്ടറെ കണ്ട് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു പത്മജ. ബൈക്കില്‍ സ്‌കൂള്‍ ബസ് തട്ടിയതിനെ തുടര്‍ന്ന് പത്മജ തെറിച്ചുവീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പത്മജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. മകള്‍ കൃഷ്ണപ്രിയ നിസ്സാര പരിക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കന്യാകുമാരി തിരുവട്ടാറിലുള്ള സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ ആരോപിച്ചു.