ഹെൽമെറ്റ്‌ ഇല്ലാതെ ബൈക്ക് യാത്ര ; യാത്രയ്ക്കിടെ ഭർത്താവിനെ ചെരുപ്പ് കൊണ്ട് തുടർച്ചയായി മർദിക്കുന്ന ഭാര്യ; സോഷ്യൽ മീഡിയയിൽ വൈറലായി ദമ്പതിമാരുടെ വീഡിയോ

Spread the love

ലക്‌നൗ : ഭാര്യയും ഭർത്താവും ബൈക്കില്‍ സഞ്ചരിക്കവേ യുവതി വണ്ടിയോടിക്കുന്ന ഭർത്താവിനെ തുടർച്ചയായി മർദിക്കുന്നു അതും ചെരുപ്പുകൊണ്ട്സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോയാണിത്. യുവതി ഭർത്താവിനെ സ്ലിപ്പർ കൊണ്ട് തല്ലുകയാണ്. കൂടാതെ ചീത്ത പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭർത്താവ് ആവട്ടെ ഇത് ഒന്നും ശ്രെദ്ധിക്കുന്നത്‌ പോലുമില്ല. ഒന്നും ശ്രെദ്ധിക്കാതെ വണ്ടി ഓടിക്കുകയാണ്. 21 സെക്കന്റ്‌ വീഡിയോ ഉത്തർപ്രദേശിലെ ലക്നൗവില്‍ നിന്നാണ് പുറത്തുവന്നിരിക്കുന്നത്, എന്നാല്‍ ദമ്പതികളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

യുവതി ഹെല്‍മെറ്റ്‌ വെയ്ക്കാത്തതും വീഡിയോയില്‍ കാണാം. പിന്നിലൂടെ വന്ന വണ്ടിക്കാരാണ് വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പകുവെച്ചിരിക്കുന്നത്. ദമ്ബതികളുടെ വഴക്കിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റ്സ് കുറിക്കുന്നുണ്ട്. വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഭർത്താവിനെ മർദ്ദിക്കുന്നത് അപകടം വിളിച്ചു വരുത്തുകയാണ് എന്നാണ് നിരവധി പേർ കുറിക്കുന്നത്.ഭർത്താവിനെ ശല്യം ചെയ്യുകയും ഹെല്‍മറ്റിടാതെ യാത്ര ചെയ്യുകയും ചെയ്തതിന് യുവതിക്കെതിരെ കേസെടുക്കണമെന്നും കമന്റുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group