ഇതാണോ മതം പഠിപ്പിക്കുന്നത്; ബൈക്കിലെത്തി യുവതികളെ കടന്നു പിടിക്കും; കടന്നു പിടിക്കുന്നതെല്ലാം ടെക്നോപാർക്കിലെ യുവതികളെ; പ്രതിയായ മദ്രസ അദ്ധ്യാപകൻ പിടിയിൽ
ക്രൈം ഡെസ്ക്
തിരുവനന്തപുരം: മതം പഠിപ്പിക്കുന്നത് ഇതാണോ…! ബൈക്കിലെത്തി യുവതികളെ കടന്നു പിടിക്കുന്നത് ഹോബിയാക്കി മാറ്റിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. സ്ഥിരമായി കഴക്കൂട്ടത്ത് ഇൻഫോപാർക്കിനു സമീപത്തെ റോഡിലാണ് ഇയാൾ പെൺകുട്ടികളെ കടന്നു പിടിക്കാനായി എത്തിയിരുന്നത്.
സ്ഥിരമായി ബൈക്കിലെത്തി പെ്ൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച ശേഷം കടന്നു കളയുന്ന യുവാവിനെപറ്റിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കഴക്കൂട്ടം ഭാഗത്തെ ചർച്ച. ബൈക്കിലെത്തിയ ശേഷം പെൺകുട്ടികൾ തനിച്ച് നടന്നു വരുന്ന ഭാഗം നോക്കി ബൈക്ക് നിർത്തിയ ശേഷം ഇവരെ കടന്നു പിടിക്കുന്നതായിരുന്നു പ്രതിയുടെ രീതി. ഇത് സ്ഥിരമായതോടെ പെൺകുട്ടികൾ ബൈക്കിന്റെ നമ്പർ സഹിതം പൊലീസിനു പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിനിടെയാണ് ഇൻഫോസിസ് ജീവനക്കാരിയായ പെൺകുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയിലായത്. ഇൻഫോസിസ് ജീവനക്കാരിയും ആലപ്പുഴ കുട്ടനാട് സ്വദേശിയുമായ യുവതിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച മദ്രസ അദ്ധ്യാപകനാണ് പിടിയിലായത്. കഴക്കൂട്ടത്തിന് സമീപത്തെ മദ്രസയിലെ അദ്ധ്യാപകനും കഴക്കൂട്ടം സൈനിക സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്.
ടെക്നോപാർക്കിലെ യുവതികളെ ബൈക്കിലെത്തി കടന്നുപിടിച്ച ശേഷം രക്ഷപ്പെടുന്നത് ഇയാൾ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ബൈക്കിന്റെ നമ്ബർ വച്ച് യുവതി നൽകിയ പരാതിയിന്മേൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തുമ്പ എസ്.എച്ച്.ഒ ചന്ദ്രകുമാർ, എസ്.ഐമാരായ വി.എം.ശ്രീകുമാർ, ഉമേഷ്, സി.പി.ഒ മാരായ പ്രസാദ് , ഷാജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.