ബൈക്ക് റേസിംഗിനിടെ സെല്‍ഫിയെടുക്കാൻ ശ്രമം; അപകടത്തിൽ എതിരെ വന്ന ബൈക്കുകാരന് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖിക

കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം.

അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ യാത്ര ചെയ്തിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെയാണ് നാല് യുവാക്കള്‍ നാല് ന്യൂജന്‍ ബൈക്കുകളില്‍
നൂറ് കിലോമീറ്ററിലേറെ വേഗത്തിയിൽ തിരുവനന്തപുരം ഭാഗത്തു നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്തത്. ഇതിനിടെ സെല്‍ഫിയെടുക്കാനുളള യുവാവിന്‍റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്.

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ബൈക്കുകാരന്‍റെ വാഹനം നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന എംബിഎ വിദ്യാര്‍ഥി അശ്വന്ത് കൃഷ്ണന്‍റെ ബുളളറ്റില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അശ്വന്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ മറ്റ് മൂന്നു പേരും ബൈക്കുമായി മുങ്ങി. സമീപത്ത് ഒളിപ്പിച്ച നിലയില്‍ ഒരു ബൈക്ക് കണ്ടെത്തി. മറ്റ് ബൈക്കുകള്‍ക്കായി അന്വേഷണം തുടരുകയാണ്.

അമിത വേഗതയില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ ആയൂരില്‍ വച്ച്‌ പൊലീസിനെ വെട്ടിച്ച്‌ കടന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.