ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പാൽ വിതരണക്കാരനായ വയോധികന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാമപുരം സ്വദേശി കുമാർ (50 ) ആണ് മരിച്ചത്.

ഞായറാഴ്‌ച രാവിലെ ബാലരാമപുരം റിലൈൻസ് പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.

ഒരേ ദിശയിൽ യാത്ര ചെയ്‌ത വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പാൽ വിതരണക്കാരനായിരുന്നു മരിച്ച കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാലരാമപുരം പോലീസ് കേസെടുത്തു.