video
play-sharp-fill
കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു; വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു; വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക

വയനാട്: വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു.

മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിക്കുത്തില്‍ പരിക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. പ്രതി രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുര്‍ഷിദിന്റെ സുഹൃത്തായ സിദ്ധാര്‍ഥ് മേപ്പാടി കര്‍പ്പൂരക്കാടുള്ള ഒരു കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇരു വിഭാഗം തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. ബൈക്ക് പാര്‍ക്ക് ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്ത് രൂപേഷും സംഘവുമെത്തുകയും താക്കോല്‍ ഊരി ദൂരേക്ക് എറിഞ്ഞു.

ഇത് ചോദ്യം ചെയ്യാനായി സ്ഥലത്തെത്തിയ മുര്‍ഷിദും മറ്റൊരു സുഹൃത്തായ നിഷാദും രൂപേഷുമായി തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടെ രൂപേഷ് മുര്‍ഷിദിനെയും നിഷാദിനെയും കുത്തി പരിക്കേല്‍പ്പിച്ചു. നിഷാദ് ഇപ്പോഴും ചികിത്സയിലാണ്.