ബൈക്കിന്റെ ബ്രേക്ക് പൊട്ടി കൊക്കയിലേക്ക് തെറിച്ചു വീണു: ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
പാലക്കാട്: ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേമാണ് മരിച്ചത്.
ഡിസംബർ 27 നാണ് ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് പൊട്ടി അപകടം ഉണ്ടായത്. എടത്തനാട്ടുകര മുണ്ടകുളത്തുനിന്ന് പൊൻപാറ ഭാഗത്തേക്ക് വരുന്നതിനിടെ ബൈക്കിന്റെ ബ്രേക്ക് പൊട്ടുകയും റോഡിൽ നിന്ന് തെന്നി വനത്തിന്റെ താഴ്ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0