ബൈക്കിൽ ലിഫ്റ്റ് അടിച്ചു: കാമുകിയുടെ വീട്ടിൽ നിന്ന് ഭക്ഷണം: പകൽ മുഴുവൻ കുടിച്ചത് പൈപ്പ് വെള്ളം: ഒളിവിൽ കഴിഞ്ഞത് ആളില്ലാത്ത വീട്ടിൽ: വിലങ്ങുമായി രക്ഷപ്പെട്ട ദിലീപ് പിടിയിലായത് നാട്ടുകാരുടെയും പൊലീസിന്റെയും അതീവ ജാഗ്രതയിൽ: തുണയായത് വീട്ടമ്മയുടെ മൊഴി
ക്രൈം ഡെസ്‌ക്
കോട്ടയം: പൊലീസുകാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം മണർകാട് പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നും വിലങ്ങുമായി രക്ഷപ്പെട്ട പ്രതി ദിലീപ് (19) രണ്ടു രാത്രിയും രണ്ട് പകലും ഒളിവിൽ കഴിഞ്ഞത് കാമുകിയുടെ വീട്ടിലും ആളൊഴിഞ്ഞ വീടുകളിലും. പ്രതി പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപിനെ(19) മണർകാട് പെരുമാനൂർ കുളത്തിന് സമീപം ആമലക്കുന്ന് ലയൺസ് ക്ലബിന് സമീപത്തെ വീടിനു പിന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇതിന് സമീപത്തായാണ് ദിലീപിന്റെ കാമുകിയുടെ വീട്. വെള്ളിയാഴ്ച രാത്രി മണർകാട് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട പ്രതി രാത്രി മുഴുവൻ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലാണ് കഴിച്ച് കുട്ടിയത്. ഇവിടെ വച്ച് തന്റെ കയ്യിലെ വിലങ്ങ് ഇയാൾ അഴിച്ച് മാറ്റി. തുടർന്ന് ഇവിടെ നിന്ന് പുറത്തിറങ്ങിയ പ്രതി നേരെ റോഡിലെത്തി ബൈക്കിന് കൈ കാട്ടി. ഈ ബൈക്കിൽ പ്രതി പെരുമാനൂർ കുളത്തിന് സമീപം എത്തി. ഇവിടെ കാമുകിയുടെ വീട്ടിൽ എത്തിയ പ്രതി ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു. തുടർന്ന് ഇവിടെ പൊലീസ് എത്തും എന്ന് മനസിലാക്കി പ്രതി ഇവിടെ നിന്നു മുങ്ങി. തുടർന്ന് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഈ വീട് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്നു മുങ്ങിയ പ്രതി കുറ്റാക്കാടുകളിലും ആളൊഴിഞ്ഞ വീടുകളിലും ഒളിവിൽ കഴിഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ കാമുകിയുടെ വീട്ടിൽ വീണ്ടും പ്രതി എത്തി. ഇത് അറിഞ്ഞ നാട്ടുകാർ വീട് വളഞ്ഞതോടെ പ്രതി വീടിന്റെ പിൻഭാഗത്തു കൂടി ചാടി രക്ഷപെട്ടു. തുടർന്ന് പ്രദേശത്തെ പല വീടുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഞായറാഴ്ച പകൽ മുഴുവൻ പൈപ്പിൽ നിന്നും പ്ച്ചവെള്ളം മാത്രമാണ് പ്രതി കുടിച്ചത്. തുടർന്ന് വിശന്നപ്പോൾ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി കാമുകിയുടെ വീട് ലക്ഷ്യമിക്കി നടക്കുകയായിരുന്നു. ഈ സമയം ദിലീപിനെ പ്രദേശത്തെ വീട്ടമ്മ കണ്ടു. തുടർന്ന് വീട്ടമ്മ വിവരം പൊലീസിൽ അറിയിച്ചു.
പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശം വളഞ്ഞു. ഇതോടെ രക്ഷപെടാൻ മാർഗമില്ലാതെ പ്രതി പ്രദേശത്തെ ലയൺസ് ക്ലബിന്റെ സമീപത്തെ വീടിനു പിന്നിലെ കുറ്റിക്കാട്ടിൽ ഒളിച്ചു. തുടർന്ന് പൊലീസ് സംഘവും നാട്ടുകാരും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തി. ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ കുറ്റിക്കാട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. മണർകാട് പൊലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിക്കുകയും ചെയ്തു.
പൊലീസും നാട്ടുകാരും വെള്ളിയാഴ്ച രാത്രി 10.30 മുതൽ നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. രാത്രി മുഴുവൻ മഫ്തിയിലും യൂണിഫോമിലും പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. നൂറിലേറെ വരുന്ന നാട്ടുകാരുടെ സംഘവും രാത്രി മുഴുവൻ തിരച്ചിലിന് ഒപ്പം കൂടി. പ്രദേശത്തെ ആളൊഴിഞ്ഞ വീടുകൾ കൃത്യമായി പ്രതിയായ ദിലീപിന് അറിയാമായിരുന്നു. ഈ വീടുകൾ കേന്ദ്രീകരിച്ചാണ് ഇയാള് താമസിച്ചിരുന്നത്. ഈ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ തിരച്ചിൽ മുഴുവനും. രാത്രിയും പകലുമില്ലാതെ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി ഒടുവിൽ കുടുങ്ങിയത്.

Related
Third Eye News Live
0