
തേർഡ് ഐ ബ്യൂറോ
കൊല്ലം: പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസം കഴിയുന്തോറും വർദ്ധിക്കുകയാണ്. ഇതിനിടെയാണ് കൊല്ലത്തു നിന്നും അപ്രതീക്ഷിത വാർത്ത എത്തുന്നത്. പ്രണയം നടിച്ച് മുട്ടറ മരുതിമലയിൽ എത്തിച്ച ശേഷം പ്ളസ് വൺ വിദ്യാർത്ഥിയെ ഇരുപതുകാരൻ പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം മൈലക്കാട് നന്ദുഭവനില്‍ യദുകൃഷ്ണ (20)യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. കൊട്ടാരക്കരയ്ക്കു സമീപം ഓടനാവട്ടം മുട്ടറ മരുതിമലയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയ പ്രതി ബലം പ്രയോഗിച്ചു പീഡിപ്പിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ക്ലാസ്സ് കഴിഞ്ഞു വന്ന പെണ്‍കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രമായ മുട്ടറ മരുതിമല കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി മലയില്‍ കൊണ്ടു പോയി ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൂയപ്പള്ളി എസ്ഐ. ഗോപീചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മലയിലെത്തി യുവാവിനെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.