video
play-sharp-fill

ബൈക്കില്‍ മുയലിന്റെ തലയോട് സാമ്യമുള്ള മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥിനികളോട് പ്രണയാഭ്യര്‍ത്ഥന; നിരസിച്ചതോടെ അതിക്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബൈക്കില്‍ മുയലിന്റെ തലയോട് സാമ്യമുള്ള മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥിനികളോട് പ്രണയാഭ്യര്‍ത്ഥന; നിരസിച്ചതോടെ അതിക്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖം മൂടി സംഘം വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്തുന്നതായി പരാതി.

ബൈക്കില്‍ മുയലിന്റെ തലയോട് സാമ്യമുള്ള മുഖംമൂടി ധരിച്ച്‌ എത്തുന്ന യുവാക്കളാണ് സംഭവത്തിന് പിന്നില്‍.
പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമങ്ങള്‍ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. സ്‌കൂള്‍ വിട്ടു വരുന്ന വിദ്യാര്‍ത്ഥികളോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും അത് നിരസിച്ച കുട്ടികളോട് അപമര്യാദയായി പെരുമാറിയതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സംഭവം. കുട്ടികളുടെ രക്ഷിതാക്കളാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ നല്‍കി പരാതിപ്പെട്ടത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും പോലീസില്‍ പരാതിപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും കേസെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.