വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവം; പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ആരോപണം

Spread the love

പയ്യന്നൂർ: പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവം പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ.

video
play-sharp-fill

കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ല. പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ.

സുതാര്യമായ ഫണ്ട് പിരിവാണ് ജാഗ്രത പയ്യന്നൂർ നടത്തുന്നത്. ബൈക്ക് വാങ്ങാൻ ആവശ്യമായ പണം ലഭിച്ചാല്‍ പിരിവ് നിർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവേദിയില്‍ വച്ച്‌ ബൈക്ക് കൈമാറിയ ശേഷം കണക്ക് അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ കൂട്ടായ്മ പ്രതികരിച്ചു. ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കുന്ന പാർട്ടിയെ തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്നും ജാഗ്രത പയ്യന്നൂർ സെക്രട്ടറി യു മാധവൻ വിശദമാക്കി.