
ഹെല്‍മറ്റില്ലാതെ മദ്യപിച്ച് വണ്ടിയോടിച്ചതിന് 16000 രൂപ പിഴ: നടുറോഡിൽ പെട്രോള്‍ ഒഴിച്ച് ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം
ന്യൂഡൽഹി: ഹെല്‍മറ്റില്ലാതെ മദ്യപിച്ച് വണ്ടിയോടിച്ചതിന് 16000 രൂപ പിഴ ചുമത്തിയതിൽ കലി പൂണ്ട് യുവാവ് തന്റെ ബൈക്ക് കത്തിച്ചു. ഡല്‍ഹിയിലെ സര്‍വോദയ എന്‍ക്ലേവിലെ താമസക്കാരനായ രാകേഷെന്നയാളാണ് പിഴത്തുകയിൽ പ്രതിഷേധിച്ച് തന്റെ ബൈക്ക് കത്തിച്ചത്.
ദക്ഷിണ ഡല്‍ഹിയിലെ ചിരാഗിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹെല്‍മറ്റില്ലാതെ മദ്യലഹരിയില്‍ എത്തിയ രാകേഷിൻറെ പക്കൽ വാഹനത്തിന്റെ രേഖകളും ഉണ്ടായിരുന്നില്ല. മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപയും രേഖകള്‍ ഇല്ലാത്തതിന് 5,000 രൂപയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1,000 രൂപയും പിഴ ചുമത്തി ചെല്ലാന്‍ നല്‍കി. മദ്യലഹരിയില്‍ ആയതിനാല്‍ ബൈക്ക് ഓടിക്കുന്നത് വിലക്കുകയും ചെയ്തു.
ഇതോടെ കലിയിളകിയ യുവാവ് ബൈക്ക് തൊഴിച്ച് താഴേക്കിട്ടു. റോഡിലേക്ക് മറിഞ്ഞുവീണ ബൈക്കിന്റെ ഫ്യൂവല്‍ പൈപ്പ് അഴിച്ച് പെട്രോള്‍ ഒഴിക്കുകയായിരുന്നു. പോലീസുകാര്‍ക്ക് തടയാന്‍ കഴിയുന്നതിനു മുന്‍പ് പോക്കറ്റില്‍ നിന്നും തീപ്പെട്ടിയെടുത്ത് അയാള്‍ തീയിടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൗസ് ഖാസ് റെസ്‌റ്റോറന്റിലെ ജീവനക്കാരനായ ഇയാളെ പിടികൂടിയ പോലീസ് അയാളെ മാളവിയ നഗര്‍ സ്‌റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു