video
play-sharp-fill
ഓപ്പറേഷൻ ഹെഡ് ഗിയറുമായി പൊലീസ് : ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ പിടിവീഴും

ഓപ്പറേഷൻ ഹെഡ് ഗിയറുമായി പൊലീസ് : ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ പിടിവീഴും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ഉപയോഗിക്കുന്നെന്ന് ഉറപ്പ് വരുത്താനായി ‘ഓപ്പറേഷൻ ഹെഡ് ഗിയർ’ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. മാർച്ച് 1 മുതൽ മുപ്പത് ദിവസത്തേക്കാണ് പദ്ധതിയുടെ ആദ്യഘട്ടം.

 

ഇരുചക്രവാഹനം ഓടിക്കുന്നയാൾക്ക് പുറമേ സഹയാത്രികനും ഹെൽമെറ്റ് നിർബന്ധമാക്കിയത് പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാൽ 500 രൂപയാണ് പിഴ. രണ്ടുപേർക്കും ഹെൽമെറ്റില്ലെങ്കിൽ 1000 രൂപ പിഴ ചുമത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

വാഹന പരിശോധനയിലൂടെയും കൺട്രോൾറൂം ക്യാമറയിലൂടെയും നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. വളരെ സാവകാശം നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്തിട്ടും നിരവധിപേർ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് പിഴ ഈടാക്കുന്നത് കർശനമാക്കാൻ തീരുമാനിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു.