video
play-sharp-fill
ദേശീയപാതയിൽ ബൈക്കിൽ ബസ് ഇടിച്ച് അപകടം ; സി.പി.ഐ നേതാവ് മരിച്ചു

ദേശീയപാതയിൽ ബൈക്കിൽ ബസ് ഇടിച്ച് അപകടം ; സി.പി.ഐ നേതാവ് മരിച്ചു

സ്വന്തം ലേഖകൻ

വടകര: ദേശീയപാതയിൽ ബൈക്കിൽ ബസിടിച്ച് ഉണ്ടായ അപകടത്തിൽ സി.പി.ഐ നേതാവ് മരിച്ചു. പാലോളിപ്പാലത്തിന് സമീപത്ത് ബൈക്കിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ സി.പി.ഐ. നേതാവ് സി.പി.ഐ. മുൻ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ആയഞ്ചേരി പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൊന്മേരിയിലെ മലയിൽ ദാമോദരൻ (58) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം . അരവിന്ദ് ഘോഷ് റോഡിനു സമീപം സൽകാരച്ചടങ്ങിൽ പാചകത്തിനായി പോവുകയായിരുന്നു ഇദ്ദേഹം . ദാമോദരൻ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നു . കിസാൻസഭ ജില്ലാ കമ്മിറ്റി മെമ്പർ, വാർഡ് വികസന സമിതി കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group