ബൈക്കില്‍ കറങ്ങി കഞ്ചാവ് വില്പന; 35 ഗ്രാം കഞ്ചാവുമായി 2 യുവാക്കൾ എക്‌സൈസിന്‍റെ പിടിയിൽ ; ഒരാൾ ഓടി രക്ഷപ്പെട്ടു

Spread the love

കോട്ടയം: ആഡംബര ബൈക്കിൽ വിൽപനയ്ക്കായി കൊണ്ടു പോവുകയായിരുന്ന 35 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജ് ബി യുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. തൊണ്ട ബ്രാൽഭാഗത്ത് എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച സഞ്ജയ് സാബു (19) ആദിത്യൻ കെ.എസ് (19 ) എന്നിവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപെട്ടു.

ഇവർ സഞ്ചരിച്ച പൾസർ ബൈക്ക് ചതുപ്പിലൂടെ ഓടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ചെളിയിൽ ബൈക്ക് തെന്നി മറിഞ്ഞു. അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ഏറെ പണിപ്പെട്ട് പിൻതുടർന്നാണ് എക്സൈസ് പിടികൂടിയത്.

ഇവർ സഞ്ചരിച്ച KL 36 F 5740 പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികൾ മുൻപും മയക്ക്മരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. റെയ്ഡിൽ അസി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ബി , പ്രിവൻ്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ വി , എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group