play-sharp-fill
ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന: മൂന്നു വിദ്യാർത്ഥികൾ പിടിയിൽ

ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന: മൂന്നു വിദ്യാർത്ഥികൾ പിടിയിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്നു വിദ്യാർത്ഥികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പതിനഞ്ച് ഗ്രാം കഞ്ചാവുമായി മൂന്നു പേരെ പിടികൂടിയത്. കുമരകം സ്വദേശി ആൽബിൻ ജോസഫ് ( 20) മര്യാ തുത്ത് സ്വദേശി സിദ്ധാർത്ഥ് (20), അമ്മഞ്ചേരി സ്വദേശി ജേക്കബ് ഫിലിപ്പ് (19) എന്നിവരാണ് അറസ്റ്റിലായത്.

അതിരമ്പുഴ കോട്ടമുറി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്.നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികൾ ആണ് ഇവർ. നാല് ബൈക്കുകളിലായി പത്തോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു, ബാക്കിയുള്ളവർ ബൈക്ക് തടഞ്ഞെങ്കിലും നിർത്താതെ ഓടിച്ചു പോയി. ഇവരുടെ പക്കൽ കൂടുതൽ ഗഞ്ചാവുണ്ടായിരുന്നതായി പിടികൂടിയവർ പറഞ്ഞു. എന്നിവരെയാണ് പിടികൂടിയത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, സജിമോൻ, സിവിൽ ഓഫീസർമാരായ ജെക്‌സി, സജു, ജോബി, ശ്രീകാന്ത്, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group