video
play-sharp-fill

ഈരയിൽ കടവ് ബൈപാസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.: അപകടം ഇന്നു (വെള്ളിയാഴ്ച) രാവിലെ 8.30 ന്

ഈരയിൽ കടവ് ബൈപാസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.: അപകടം ഇന്നു (വെള്ളിയാഴ്ച) രാവിലെ 8.30 ന്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ഈരയിൽ ക്കടവ് ബൈപ്പാസ് റോഡിൽ വീണ്ടും അപകടം. ഇന്നു രാവിലെ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഇവരെ ആദ്യം ജില്ലാ ജനറൽ ആശു പത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
നിയന്ത്രണംതെറ്റിയുള്ള അപകടമാണ് എന്നാണ് പ്രാഥമിക വിവരം. സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ഇന്ന്‌ (വെള്ളിയാഴ്ച) രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഒരേ ദിശയിൽ നിന്നും എത്തിയ ബൈക്കുകൾ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽപ്പെട്ട വരെ ഇതുവഴി എത്തിയ കാർ യാത്രക്കാരാണ് ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട്പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group