
കൊച്ചി: വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലയാറ്റൂർ സ്വദേശിനി ലീലയാണ് മരിച്ചത്. ഇന്ന് രാവിലെയോടെ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ടോറസിൽ ഇടിക്കുകയായിരുന്നു.
ലീല സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തിൽ ഭർത്താവ് ഭാസ്കരന് പരിക്കേറ്റു. പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.


