video
play-sharp-fill

സാരിയും ചുരിദാറിന്റെ ഷാളും ബൈക്ക് യാത്രയിൽ വില്ലനാകാം: ബൈക്കിന്റെ പിൻചക്രങ്ങൾക്കിടയിൽ സാരി കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സാരി കുടുങ്ങിയതിനെ തുടർന്ന് റോഡിൽ തലയിടിച്ച് വീണ വീട്ടമ്മ മരിച്ചത് മുണ്ടക്കയത്ത്

Spread the love
സ്വന്തം ലേഖകൻ
മുണ്ടക്കയം: ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചെറിയൊരു അശ്രദ്ധയ്ക്ക് പോലും വിലയായി നൽകേണ്ടി വരുന്നത് ജീവനാകാം എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ സാരി ടയറിൽ കുടുങ്ങി റോഡിൽ തലയിടിച്ച് വീണ
പാറത്തോട് പുത്തൻപുരയ്ക്കൽ പരേതനായ അനിയൻകുഞ്ഞിന്റെ ഭാര്യ ഉഷയുടെ (48) മരണവും വിരൽചൂണ്ടുന്നത് മറ്റൊന്നിലേയ്ക്കുമല്ല. അൽപ നിമിഷമുണ്ടായ അശ്രദ്ധയ്ക്കാണ് ഉഷയുടെ ജീവൻ നഷ്ടമായത്. തിരുവോണ ദിവസം വട്ടക്കാവിലെ കുടുംബവീട്ടിലേയ്ക്കു മകനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ഉഷ.  ചെറുമല
ഭാഗത്ത് എത്തിയപ്പോൾ ബൈക്കിന്റെ പിൻ ടയറിൽ  സാരി കുടുങ്ങി ഉഷ താഴെ റോഡിൽ തലയിടിച്ച് വീണു. ബൈക്കിനൊപ്പം അൽപദൂരം ഉഷയെയും വലിച്ചുകൊണ്ടു മുന്നോട്ടു പോയി. റോഡിൽ തലയിടിച്ച് വീണ ഉഷയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്‌കാരം നടത്തി. മക്കൾ: ആശ, അനീഷ്.