video
play-sharp-fill

മദ്യലഹരിയിൽ കറുകച്ചാലിൽ യുവാവിന്റെ അഴിഞ്ഞാട്ടം: വീടിനുള്ളിൽ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

മദ്യലഹരിയിൽ കറുകച്ചാലിൽ യുവാവിന്റെ അഴിഞ്ഞാട്ടം: വീടിനുള്ളിൽ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

Spread the love
സ്വന്തം ലേഖകൻ
കറുകച്ചാൽ: മദ്യലഹരിയിൽ വീടിനുള്ളിൽ കയറി വീട്ടമ്മയെ ആക്രമിച്ച പരിക്കേൽപ്പിച്ച യുവാവ് കറുകച്ചാൽ പൊലീസിന്റെ പിടിയിലായി. കൂത്രപ്പള്ളി കീഴുവാറ്റ് കാവിൽ നിഷാന്ത് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ശാന്തിപുരത്ത് വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെയാണ് ഇയാൾ വീടിനുള്ളിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.  വീട്ടമ്മയുമായി നിശാന്ത് നേരത്തെ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇയാൾ ഭർത്താവ് വീട്ടിൽ ഇല്ലാത്ത നേരത്ത് അതിക്രമിച്ചു കയറുകയും വീട്ടമ്മയെ അടിച്ചു വീഴുത്തുകയുമായിരുന്നു. ഉടൻ ഇവർ ഭർത്താവിനെയും കറുകച്ചാൽ പൊലീസിനെയും വിവരമറിയിച്ചു. പോലീസ് എത്തിയ ശേഷം സമീപത്തുനിന്നും നിശാന്തിനെ പിടികൂടുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ വീട്ടമ്മ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ നിശാന്തിനെ റിമാൻഡു ചെയ്തു.