
തൃശ്ശൂർ: നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. തൃശൂർ മാള അണ്ണല്ലൂരിലാണ് സംഭവം.
ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. ഉടൻതന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീല്‍ ഷാജു ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർത്ഥിയാണ്.




