
സ്വന്തം ലേഖകൻ
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയപാത 766 ലാണ് സംഭവം. നെല്ലാങ്കണ്ടി പുല്ലോറമ്മല്‍ സ്വദേശി ദീപക് (കുട്ടന്‍- 35) ആണ് മരിച്ചത്.
കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയന്‍സ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ശനിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ദീപക് ജില്ലാ സഹകരണ ആശുപത്രിയില്‍ ഐടി വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.



